പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയം നിർമ്മാണം ഡിസംബറിൽ

post

പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം അടുത്ത മാസം ഡിസംബറിൽ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപനം ഉദ്ഘാടനം ചെയ്ത് സംസാകിക്കുകയായിരുന്നു മന്ത്രി. ആറ് മാസത്തിനുള്ളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. എംഎൽഎ ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ ജിം നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒമ്പത് ദിവസമായി തുടരുന്ന കേരളോത്സവം സമാപനത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരം പന്ത് തട്ടി മന്ത്രി ഉദ്ഘാടനം ചെയ്തു.