എറണാകുളം മെഡിക്കൽ കോളേജിൽ ഇനി റെറ്റിനൽ ലേസർ മെഷീൻ സേവനവും

post

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് നേത്ര രോഗ വിഭാഗത്തിൽ ഇനിമുതൽ റെറ്റിനൽ ലേസർ മെഷീൻ കൊണ്ടുള്ള ന്യൂതന ചികിത്സാ സൗകര്യവും. പ്രമേഹ രോഗികളിൽ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നൽകുന്നതിനും, റെറ്റിനൽ രോഗികൾക്ക് ലേസർ ചികിത്സ നടത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

നിലവിൽ വളരെയധികം ചെലവേറിയ ഈ ചികിത്സാ രീതി സാധാരണക്കാരായ രോഗികൾക്ക് ഇനിമുതൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.