വന്യജീവി വാരാഘോഷം; സമാപനം ഒക്ടോ.8ന്

post

വന്യജീവി വാരാഘോഷത്തിന്റെ സമാപനസമ്മേളനം ഒക്ടോബർ 8ന് വൈകിട്ട് മൂന്നിന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. ഒക്ടോബർ രണ്ടിന് ആരംഭിച്ച വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എല്ലാ വന്യജീവി സങ്കേതങ്ങളിലും മൃഗശാലകളിലും ഒക്ടോബർ എട്ടുവരെ പ്രവേശനം സൗജന്യമായിരിക്കും.