'ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ'

post

മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ 1000 ബലൂണുകള്‍ പറത്തും

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു കൊണ്ട് 'ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ' എന്ന ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത 1000 ബലൂണുകള്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ പറത്തും. ഒക്ടോബര്‍ 10ന് രാവിലെ 9ന് പാലക്കാട് ഗവ. വിക്ടോറിയ കോളെജ് മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്- എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷം ലഹരിമുക്ത ക്യാമ്പയിനിന്റെ ഭാഗമായാണ് പരിപാടി.