വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്‌

post

കേരളത്തിന്റെ തനത് മത്സരമായ വള്ളംകളിയെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ജനകീയമാക്കുന്നതിനും അതുവഴി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമാണ് ചാംപ്യന്‍സ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്. നെഹ്‌റു ട്രോഫി മത്സരത്തോടെ ആരംഭിച്ച ലീഗില്‍ 12 മത്സരങ്ങളാണുള്ളത്. 5.90 കോടി രൂപയാണു സമ്മാനമായി നല്‍കുന്നത്. മത്സരങ്ങളിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനാണ് കരതിരിച്ച് പ്രാദേശിക വള്ളംകളി നടത്തുന്നത്.

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് മറൈന്‍ ഡ്രൈവിലെ സി.ബി.എല്‍ മത്സരത്തിന്റെ മുഖ്യ രക്ഷാധികാരി. ടി.ജെ വിനോദ് എം.എല്‍.എ സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ രക്ഷാധികാരിയുമാണ്. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുര്‍ വൈസ് ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ജനറല്‍ കണ്‍വീനറുമാണ്. ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജിനാണ് ഏകോപന ചുമതല. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കറാണ് കണ്‍വീനറാണ്.

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജേതാക്കളായ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍, നടുഭാഗം ചുണ്ടന്‍, വീയപുരം ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ആയാപറമ്പ് പാണ്ടി ചുണ്ടന്‍, സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍, ദേവാസ് ചുണ്ടന്‍, പായിപ്പാട് ചുണ്ടന്‍ എന്നിവയാണ് സി.ബി.എല്ലിലെ മത്സരാര്‍ത്ഥികള്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങളായ പുത്തന്‍ പറമ്പന്‍, പൊഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ 1, താണിയന്‍, സെന്റ് ആന്റണി, ശരവണന്‍, വലിയ പണ്ഡിതന്‍, തിരുത്തിപ്പുറം, ഹനുമാന്‍ നമ്പര്‍ 1 എന്നിവയാണ് പ്രാദേശിക വള്ളംകളി മത്സരത്തില്‍ മാറ്റുരക്കുന്നത്.

cbl