തിരൂരങ്ങാടിയിൽ പൊതുമരാമത്ത് പ്രവൃത്തികൾക്കായി 87 ലക്ഷം രൂപയുടെ അനുമതി

post

തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ട് പ്രവൃത്തികൾക്കായി 87 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. തിരൂർ കോട്ടക്കൽ റോഡിൽ ക്ലാരി-മൂച്ചിക്കൽ ഭാഗത്ത് ഡ്രൈനേജ് നിർമിക്കുന്നതിന് 25 ലക്ഷം രൂപയുടെയും കക്കാട് ചെമ്മാട് റോഡിൽ തൂക്കുമരം ഭാഗത്ത് ഡ്രൈനേജ് നിർമിക്കുന്നതിന് 62 ലക്ഷം രൂപയുടെയും ഭരണാനുമതി ഉത്തരവാണ് ലഭിച്ചത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറെയും നേരിൽ കണ്ട് കെ.പി.എ മജീദ് എം.എൽ.എ നൽകിയ പ്രൊപ്പോസൽ പ്രകാരമാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തീകരിച്ചു പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.