കെ.എസ്.ആര്.ടി.സി. ആഡംബര കപ്പല്‍ യാത്ര: സീറ്റ് ഒഴിവ്
കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്‍ ഒക്ടോബര്‍ ഒന്‍പതിന് സംഘടിപ്പിക്കുന്ന ആഡംബര കപ്പല്‍ യാത്രയില്‍ 10 സീറ്റുകള്‍ ഒഴിവുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 9947086128, 9947086128 ല്‍ ബുക്ക് ചെയ്യണം. അഞ്ച് വയസിനും പത്തു വയസിനും മദ്ധ്യേയുള്ളവര്‍ക്ക് 2000 രൂപയും പത്തു വയസിനു മുകളില്‍ 3500 രൂപയുമാണ് ചാര്‍ജ്. കെ.എസ്.ഐ.എന്‍.സിയുടെ ചതുര് നക്ഷത്ര പദവിയിലുള്ള നെഫര്റ്റിറ്റിയെന്ന ആഡംബര കപ്പലിലാണ് യാത്ര ഒരുക്കുന്നത്.