പൊന്നാനി നഗരസഭ ഹാപ്പിനെസ് സെന്റർ ഉദ്ഘാടനം ഒക്ടോബർ എട്ടിന്

post

സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

മാനസിക വെല്ലുവിളികൾകൊണ്ട് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്കായി പൊന്നാനി നഗരസഭയിൽ സംരക്ഷണ കേന്ദ്രം ഒരുക്കുന്നു. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹാപ്പിനെസ് സെന്റർ (എമർജൻസി കെയർ ആൻഡ് റിക്കവറി സെൻറർ) ഒക്ടോബർ എട്ടിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ചന്തപ്പടിയിലെ പഴയ ബംഗ്ലാവ് കോമ്പൗണ്ടിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. പൊന്നാനി നഗരസഭയും, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബാനിയൻസ് എന്ന എൻ.ജി.ഒ സംഘടനയും പൊന്നാനി ശാന്തി പെയിൻ & പാലിയേറ്റീവ് കെയറിന്റേയും സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കപ്പെടുന്നത്.