വാഹനാപകടം: മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കും

post

വടക്കഞ്ചേരി വാഹനാപകടം സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും പോലീസും ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കും. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതാ നടപടികൾ ഉണ്ടാകുമെന്നും ജില്ലാ ആശുപത്രിയിൽ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

മൂന്ന് എറണാകുളം സ്വദേശികൾ, ഒരു കൊല്ലം സ്വദേശി എന്നിവരുടെ മൃതദേഹമാണ് ജില്ലാ ആശുപത്രിയിലുള്ളത്. രണ്ട് വിദ്യാർത്ഥികൾ, ഒരു അധ്യാപകൻ, രണ്ട് കെ.എസ്.ആർ.ടി.സി യാത്രക്കാർ ഉൾപ്പടെ അഞ്ച് പേരുടെ മൃതദേഹമാണ് ആലത്തൂർ താലൂക്ക് ആശുപത്രിയിലുള്ളത്. ജില്ലാ ആശുപത്രിയിൽ മൂന്ന് വിദ്യാർത്ഥികളുടേയും ആലത്തൂരിൽ രണ്ട് വിദ്യാർത്ഥികളുടേയും അധ്യാപകന്റേയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.