നോ ടു ഡ്രഗ്‌സ്: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരം

post

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തൃക്കാക്കര കെ.എം.എം. കോളേജ് ഇംഗ്ലീഷ് പഠന വകുപ്പുമായി സഹകരിച്ച് ദേശീയ ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. നോ ടു ഡ്രഗ്‌സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്ററുകള്‍ തയാറാക്കേണ്ടത്. ഇന്ത്യയിലുടനീളമുള്ള ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. രജിസേ്ട്രഷന്‍ ഫീസില്ല. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ-സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.


തെരഞ്ഞെടുക്കുന്ന മികച്ച എന്‍ട്രികള്‍ കെ.എം.എം. കോളേജ് ഇംഗ്ലീഷ് പഠന വകുപ്പും എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.


എ ഫോര്‍ പേപ്പറിന്റെ വലുപ്പത്തില്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ kmmengdept@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ അയക്കാം. ഗൂഗിള്‍ ഫോം വഴിയും ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. ലിങ്ക് - https://docs.google.com/forms/d/e/1FAIpQLSf96tekM8gdx9O0cjRlCQs-p_T-m4mw2jPKfA-qNnhUuSo2BA/viewform


JPG, JPEG, PNG ഫോര്‍മാറ്റിലുള്ള ഫയലുകള്‍ 10 MB യില്‍ കുറവായിരിക്കണം. ഒരാള്‍ക്ക് എത്ര പോസ്റ്ററുകള്‍ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. അവസാന തിയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9447761496, 7306819862