സാങ്കേതികവിദ്യാധിഷ്ഠിത കൃഷി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 4ന്

post

സംസ്ഥാനത്ത് കാർഷിക വികസന മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 4ന് വൈകിട്ട് 5ന് കോട്ടയം ആനിക്കാട് റീജണൽ ഫാർമേഴ്‌സ് സഹകരണബാങ്ക് അങ്കണത്തിൽ സഹകരണ-സംസ്‌കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദേശപ്രകാരം സഹകരണ മേഖലയിൽ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ 14 പ്രോജക്ടുകൾ നടപ്പാക്കുന്നതിനാണ് തുടക്കം കുറിക്കുന്നത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉന്നമനത്തിനുമായി സഹകരണ മേഖലയുടെ പിന്തുണയോടെ കാർഷികോൽപ്പന്നങ്ങളുടെ ഉൽപാദനം, സമാഹരണം (വീട്ടുപടിക്കൽ ശേഖരണം), മൂല്യവർധിത ഉൽപന്നമാക്കൽ, ചില്ലറവിൽപനം തുടങ്ങി കൃഷി ചെയ്യുന്നതു മുതൽ വിപണനം നടത്തുന്നതുവരെയുള്ള എല്ലാ പദ്ധതികളെയും പരിപോഷിപ്പിച്ച് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് കാർഷിക വികസന മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.