ഗാന്ധി സമൃതികളുണർത്തി ഗാന്ധി ജയന്തി ദിനാചരണം

post

ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തിരുനാവായയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റി എക്കൗ, എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ എന്നിവയുടെ സഹകരണത്തോടെയാണ് തിരുനാവായ ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന, ശാന്തിയാത്ര, സ്മൃതി സദസ്സ് എന്നിവ സംഘടിപ്പിച്ചത്.

എൻ.എസ്.എസ് വിദ്യാർത്ഥികൾ പങ്കെടുത്ത ശാന്തിയാത്രയ്ക്ക് കെ.വി ഉണ്ണിക്കുറുപ്പ്, സലിം തോട്ടായി, സി.വി സുലൈമാൻ, സതീശൻ കളിച്ചാത്ത്, ഹക്കീം മാങ്കടവത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. പുഷ്പാർച്ചനയ്ക്ക് സർവോദയ കമ്മറ്റി ട്രഷറർ മുളക്കൽ മുഹമ്മദലി, അയ്യപ്പൻ കുറുമ്പത്തൂർ, എ.പി അബ്ദുൾ വാഹിദ്, ഇ .പി ഫാസിൽ എന്നിവർ നേതൃത്വം നൽകി. ഗാന്ധി സ്മാരകത്തിന് സമീപത്തായി നടത്തിയ സ്മൃതി സദസ്സ് തിരുനാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.