850 രൂപയ്ക്ക് പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനം, ആറന്‍മുള വള്ളസദ്യയും

post

കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശനത്തിനും ആറന്‍മുള വള്ളസദ്യ ആസ്വദിക്കുന്നതിനും അവസരം. ഒക്ടോബര്‍ നാലിന് രാവിലെ അഞ്ചുമണിക്ക് കൊല്ലം ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 9:30ന് തിരികെയെത്തും. ആറന്‍മുള വള്ളസദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളൊന്നിന് 850 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് 8921950903, 9447721659, 9496675635