അന്താരാഷ്ട്ര വയോജന ദിനാഘോഷം സംഘടിപ്പിച്ചു

post

ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം മുതിര്‍ന്ന പൗര•ാരുടെ വിവിധ കലാപരിപാടികളോടെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നടത്തി. എം നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിനേശന്‍ അദ്ധ്യക്ഷനായി. വിവിധ വയോജന കേന്ദ്രങ്ങളിലെ താമസക്കാര്‍ അവതരിപ്പിച്ച കലാപരിപാടികളും അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍ത്ത് ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച പരിപാടികളും അരങ്ങേറി.