ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: മാവേലിക്കര മണ്ഡലത്തിൽ 613 സംരംഭങ്ങൾ

post

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലത്തിൽ ഇതുവരെ 613 സംരംഭങ്ങൾ തുടങ്ങി. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗം എം.എസ് അരുണ്‍ കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് അധ്യക്ഷത വഹിച്ചു.

പദ്ധതിയിലൂടെ ഇതുവരെ 30.42 കോടി രൂപയുടെ നിക്ഷേപവും 1217 തൊഴിലുകളും കണ്ടെത്താന്‍ സാധിച്ചതായി അധികൃതർ അറിയിച്ചു. 1135 സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം.

സംരംഭക വര്‍ഷം 2022-23 ന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ബാങ്കുകളില്‍ നിന്നും സ്വയം തൊഴില്‍ സംരംഭ വായ്പയായി അനുവദിച്ചവയുടെ അനുമതി പത്രവും സ്‌കീംമുകളുടെ സബ്സിഡിയും എം.എല്‍.എ. വിതരണം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ്. ശിവകുമാര്‍ പദ്ധതി വിശദീകരിച്ചു.