ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത്: ജില്ല ഒന്നാമത്

post

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തില്‍ ജില്ല ഒന്നാമത്. 94,853 ഫയലുകളില്‍ 55,304 എണ്ണം തീര്‍പ്പാക്കി. അവധി ദിവസങ്ങളിലും അധിക സമയവും ജോലി ചെയ്താണ് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കിയത്. ജില്ല ഭരണകൂടവും സബ് ഓഫീസുകളും ഫയല്‍ തീര്‍പ്പാക്കല്‍ അധാലത്തിന്റെ ഭാഗമായിരുന്നു.

ആലപ്പുഴ ആര്‍.ഡി. ഓഫീസില്‍ 53 ശതമാനവും ചെങ്ങന്നൂര്‍ ആര്‍.ഡി. ഓഫീസില്‍ 52 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി.

ചേര്‍ത്തല താലൂക്കാണ് ജില്ലയില്‍ ഒന്നാമത്. 73 ശതമാനം ഫയലുകളാണ് ഇവിടെ തീര്‍പ്പാക്കിയത്. കാര്‍ത്തികപ്പള്ളിയില്‍ 68, കുട്ടനാട്ടില്‍ 43, അമ്പലപ്പുഴയില്‍ 42, ചെങ്ങന്നൂരില്‍ 41, മാവേലിക്കരയില്‍ 34 ശതമാനവും ഫയലുകളാണ് തീര്‍പ്പാക്കിയത്.

വില്ലേജ് ഓഫീസുകളില്‍ 97 ശതമാനവും സബ് ഓഫീസുകളില്‍ 62 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി. ഫയല്‍ തീര്‍പ്പാക്കലില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരേയും ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അഭിനന്ദിച്ചു.