‘വൃത്തിയിലൂടെ സ്വസ്ഥത' ശുചീകരണയജ്ഞവുമായി പുനലൂര്‍ നഗരസഭ

post

സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നഗരങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ‘വൃത്തിയിലൂടെ സ്വസ്ഥത' ശുചീകരണ യജ്ഞവുമായി പുനലൂര്‍ നഗരസഭ. ഒക്ടോബര്‍ രണ്ട് മുതല്‍ 16 വരെയാണ് പരിപാടി. നഗരസഭ ഹാളില്‍ ചേര്‍ന്ന ആലോചനായോഗം ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം ഉദ്ഘാടനം ചെയ്തു.

പൊതുജനപങ്കാളിത്തത്തോടെ സ്‌കൂള്‍, പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയവ ശുചീകരിക്കും. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കെ.എസ.്ആര്‍.ടി.സി ബസ് സ്റ്റാന്റിനോട് ചേര്‍ന്നുള്ള കല്ലടയാറിന്റെ തീരം വൃത്തിയാക്കിയാകും തുടക്കം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെയും അധ്യാപകരെയും വാര്‍ഡ് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയും ശുചീകരണം നടത്തും. ‘വൃത്തിയുള്ള ഗ്രാമം സ്വസ്ഥമായ ഗ്രാമം' വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളും ‘തെളിനീരൊഴുകും നഗരം' കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണവും സംഘടിപ്പിക്കും.