കോട്ടുക്കൽ കൃഷിഫാം ടൂറിസം: ഒന്നാംഘട്ടം പൂർത്തിയായി

post

കൃഷിക്കും കാർഷിക ഗവേഷണത്തിനുമൊപ്പം വിനോദത്തിനും അവസരമൊരുക്കി കോട്ടുക്കൽ ജില്ലാ കൃഷിഫാം. ഇവിടെ തുടങ്ങുന്ന ഫാംടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണം പൂർത്തിയായി. സമർപ്പണവും രണ്ടാംഘട്ട നിർമാണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ നിർവഹിച്ചു.

അലങ്കാര മത്സ്യക്കുളം, ജലധാര, ലാൻഡ് സ്‌കേപിംഗ്, ബൊട്ടാണിക്കൽ ഗാർഡൻ, കാർഷിക മ്യൂസിയം, റോസ് ഗാർഡൻ, കുട്ടികളുടെ പാർക്ക്, ശിൽപങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിലേക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ചു. ശാസ്ത്രീയ കൃഷിരീതികളും നൂതന സാങ്കേതിക വിദ്യകളും അടുത്തറിയാനുള്ള അവസരവുമുണ്ട്.

വിദേശ ഫലവർഗ തോട്ടം, മണ്ണില്ലാകൃഷി, തിരിനന, സൂക്ഷ്മജലസേചനം, വെർമി കമ്പോസ്റ്റ് യൂണിറ്റ്, ഹൈഡ്രോപോണിക്സ് എന്നിവ കണ്ടുമനസ്സിലാക്കാം. തെങ്ങ്, കശുമാവ്, കുരുമുളക്, ഫലവൃക്ഷതൈകൾ, പച്ചക്കറി, അലങ്കാര സസ്യങ്ങൾ എന്നിവയുടെ നടീൽ വസ്തുക്കളും വിത്തുകളും മിതമായ നിരക്കിൽ ലഭിക്കുംമെന്ന പ്രത്യേകതയുമുണ്ട്.