മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലാക്കാന്‍ മുഹമ്മ ഗ്രാമപഞ്ചായത്ത്‌; ക്യൂ ആര്‍ കോഡ് പതിപ്പിച്ചു തുടങ്ങി

post

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്ന പദ്ധതിയ്ക്ക് തുടക്കമിട്ട് മുഹമ്മ ഗ്രാമപഞ്ചായത്ത്‌. ഇതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു .  ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വീട്ടിലെ മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസര്‍ ഫീസ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താനാകും.പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത കെല്‍ട്രോണിനാണ്. വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള വിവരങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാം. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്.