സെർബിയൻ നവതരംഗകാഴ്ചകളുമായി ആറു ചിത്രങ്ങൾ

post

സെർബിയയിലെ വർത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളും പങ്കുവയ്ക്കുന്ന ആറു നവതരംഗ ചിത്രങ്ങൾ രാജ്യാന്തര മേളയിൽ . ത്രികോണപ്രണയത്തിന്റെ കഥ പറയുന്ന ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഇവാൻ ഇകിക്ക് ചിത്രം ഒയാസിസ് ,അസ്ഫാർ അസ് ഐ കാൻ വാക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ബർലിൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ വർക്കിംഗ് ക്ലാസ്സ് ഹീറോസ്‌ എന്ന ചിത്രം നിർമാണ തൊഴിലാളികളുടെ അവകാശ ലംഘന പോരാട്ടങ്ങളാണ് പ്രമേയമാക്കുന്നത്.മിലോസ് പുസിചാണ് ചിത്രത്തിന്റെ സംവിധായകൻ.

നഷ്ടപ്പെട്ട മക്കളെ വീണ്ടെടുക്കാൻ അച്ഛൻ നടത്തുന്ന പോരാട്ടമാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സെർദാൻ ഗോലുബോവിചിൻ്റെ ഫാദർ എന്ന ചിത്രത്തിന്റെ പ്രമേയം. ആഫ്രിക്കൻ കുടിയേറ്റക്കാരുടെ സ്വത്വം,പാരമ്പര്യം, അതിജീവനം തുടങ്ങിയ വിഷയങ്ങളാണ് സ്റ്റെഫാൻ ആഴ്സനിജെവികിൻ്റെ അസ് ഫാർ അസ് ഐ കാൻ വാക്ക് ചർച്ച ചെയ്യുന്നത്.

സിനിസാ സ് വെറ്റിക് സംവിധാനം ചെയ്ത ദി ബിഹെഡിങ് ഓഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ,ഹട്സി അലക്സാണ്ടർ ജുറോവിക്കിൻ്റെ എ ക്രോസ്സ് ഇൻ ടെസേർട്ട് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും .