ഐ.എഫ്.എഫ്.കെ: മീഡിയാ പാസിനുള്ള രജിസ്ട്രേഷൻ ഡിസംബർ രണ്ട് വരെ

post

രാജ്യാന്തര ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കുള്ള മീഡിയാ ഡ്യൂട്ടി പാസിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ഡിസംബർ രണ്ടിന് അവസാനിക്കും. https://registration.iffk.in/ എന്ന വെബ്സൈറ്റിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത ശേഷം ലഭിക്കുന്ന ഐ ഡി നമ്പറും മൊബൈൽ നമ്പറും പേരും സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും സഹിതമാണ് അപേക്ഷിക്കേണ്ടത്.

മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ പുതിയ പ്രൊഫൈൽ സൃഷ്ടിക്കേണ്ടതില്ല. പഴയ രജിസ്ട്രേഷൻ ഐ ഡി നമ്പറും അതിനായി ഉപയോഗിച്ച മൊബൈൽ നമ്പറും പേരും ബ്യൂറോ മേധാവിയുടെ കത്തും സഹിതം മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിൽ നിശ്ചിത സമയത്തിനുള്ളിൽ എത്തിയ്‌ക്കേണ്ടതാണ്.