കേന്ദ്ര സര്‍ക്കാറിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയില്‍ ചക്ക ജില്ലയുടെ ഉത്പന്നം

post

കേന്ദ്ര സര്‍ക്കാറിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയില്‍ ജില്ലയുടെ ഉത്പന്നമായി കഴിഞ്ഞ മാസമാണ് ചക്കയെ അംഗീകരിച്ചത്. നേരത്തെ ജില്ലയ്ക്ക് അനുവദിച്ചിരുന്നത് കല്ലുമ്മക്കായയായിരുന്നു. എന്നാല്‍ ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മത്രം കണ്ടു വരുന്ന കല്ലുമ്മക്കായയെക്കാള്‍ വരുമാന സാധ്യത ജില്ലയില്‍ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ചക്കയ്ക്ക് ഉള്ളതിനാല്‍ ജില്ലാ വ്യവസായ കേന്ദ്രം സമര്‍പ്പിച്ച അപേക്ഷയിലാണ് തീരുമാനമായത്.

ഓരോ ജില്ലയിലും ഒരു ഉത്പന്നത്തെ കണ്ടെത്തി അവയെ കൂടുതല്‍ വിപുലപ്പെടുത്തി അതില്‍ നിന്നും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് ഈ പദ്ധതി. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളില്‍ പ്ലാവ് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ച് വരികയാണ്. സംസ്‌ക്കരണത്തിലൂടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുണ്ട്.

കാസര്‍കോടിന്റെ ഉത്പന്നം ചക്കയാകുന്നതിലൂടെ ഈ മേഖലയില്‍ ധാരാളം സാധ്യതകളാണുള്ളത്. പച്ച ചക്കയില്‍ നിന്നും ചക്കപ്പഴത്തില്‍ നിന്നുമായി ചക്ക പൗഡര്‍, ചക്ക ഐസ് ക്രീം, ചക്ക ചിപ്‌സ്, വിവിധ മരുന്നുകള്‍ തുടങ്ങി നിരവധി മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും.