മുന്നിപ്പാടി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് സുതാര്യത ഉറപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരമാവധി ജനങ്ങളെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് സംസാരിച്ച് സുതാര്യത ഉറപ്പാക്കി പോകുന്ന രീതിയാണ് ഇന്നത്തെ കാലത്ത് പൊതുമരാമത്ത് പോലുള്ള വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ ഫലപ്രദമെന്ന് പൊതുമരാമത്ത് ടൂറിസം യുവജനകാര്യ മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മീഞ്ച, പൈവളികെ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുന്നിപ്പാടി പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 15.6 കോടി രൂപ ചെലവിലാണ് മുന്നിപ്പാടി പാലം നിര്‍മിക്കുക. മീഞ്ച പഞ്ചായത്തില്‍ മുന്നിപ്പാടി പുഴയ്ക്ക് കുറുകെ കൊമ്മങ്കള റോഡില്‍ മീഞ്ച -പൈവളികെ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 177.24 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ടാകും പാലത്തിന്. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.