സ്വാതന്ത്ര്യദിനാഘോഷത്തിൽ ശ്രദ്ധേയമായി കേരള കൾച്ചറൽ ഫെസ്റ്റ്

post

സ്വാതന്ത്ര്യ ദിനത്തിൽ ബേക്കൽ കോട്ട സന്ദർശിക്കാനെത്തിയവരുടെ മനം കുളിർപ്പിച്ച് കാസർകോടിന്റെ തനത് കലാ രൂപങ്ങൾ. കേരള കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായാണ് യക്ഷഗാനം, കഥകളി, പുലികളി, അലാമിക്കളി തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തോടാനുബന്ധിച്ച് ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

നാടിന്റെ സമ്പന്നമായ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതമായ കോട്ടയുടെ സംരക്ഷണം, അതിന്റെ വിനോദസഞ്ചാരസാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കേരള കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിൽ കോട്ടയ്ക്കകത്തേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരുന്നു.