ജില്ലയില്‍ മൂന്ന് ദിവസം റെഡ് അലെര്‍ട്ട്

post

നെല്ലിയാമ്പതിയില്‍ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു


പാലക്കാട് ജില്ലയില്‍ ആഗസ്റ്റ് 2, 3, 4 തിയ്യതികളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായി തുടരുന്നതിനാല്‍ നെല്ലിയാമ്പതി, ആലത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ഏതാനും പേരെ മാറ്റി താമസിപ്പിക്കാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

മാറി താമസിക്കാന്‍ നിര്‍ദ്ദേശിക്കുന്ന തഹസില്‍ദാര്‍മാരുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത പ്രദേശങ്ങളിലുള്ളവര്‍ സ്വയം മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ക്യാംപുകള്‍ സജ്ജമാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നിലവില്‍ നെല്ലിയാമ്പതി പാടഗിരി പാരിഷ് ഹാളില്‍ ക്യാമ്പ് തുറന്നു. ഏഴ് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ 12 സ്ത്രീകളും എട്ട് പുരുഷന്മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.


ജില്ലയില്‍ താലൂക്കുകളില്‍ 24 മണിക്കൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


കണ്‍ട്രോള്‍ റൂം നമ്പറുകള്‍

1. പാലക്കാട് - 0491 2505770

2. ചിറ്റൂര്‍ - 0492 3224740

3. ആലത്തൂര്‍ - 04922 222324

4. പട്ടാമ്പി - 0466 2214300

5. ഒറ്റപ്പാലം - 0466 2244322

6. മണ്ണാര്‍ക്കാട് - 0492 4222397

7. അട്ടപ്പാടി - 9846243440, 6282905701