അട്ടപ്പാടിയിലെ ചെറുധാന്യ സംസ്‌കരണശാലയുടെ ഉദ്ഘാടനം 29ന്

post

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയും സംയുക്തമായി നിര്‍മ്മിച്ച ചെറുധാന്യ സംസ്‌കരണശാലയുടെ ഉദ്ഘാടനം ജൂലൈ 29ന് രാവിലെ 11ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും.

അട്ടപ്പാടിയിലെ ചീരക്കടവിലാണ് ചെറുധാന്യ സംസ്‌കരണശാല നിര്‍മ്മിച്ചിരിക്കുന്നത്. അഗളി പഞ്ചായത്തിലെ വേട്ടമൂപ്പന്‍, ഷോളയൂര്‍ പഞ്ചായത്തിലെ മശണന്‍ മണ്ടി, പുതൂര്‍ പഞ്ചായത്തിലെ ദീപ ജയശങ്കര്‍ തുടങ്ങിയ കര്‍ഷകരെയും മികച്ച പിന്നണിഗായികക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെയും പരിപാടിയില്‍ മന്ത്രി ആദരിക്കും.

ഓഹരി പത്രിക വിതരണ ഉദ്ഘാടനം മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറും ജൈവ സാക്ഷ്യപത്ര വിതരണ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകനും നിര്‍വഹിക്കും. കൃഷി വകുപ്പ് സെക്രട്ടറി ബി.അശോക്, സബ് കലക്ടര്‍ ധര്‍മ്മലശ്രീ, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി.സുഭാഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ. സരസ്വതി എന്നിവര്‍ പങ്കെടുക്കും.