ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: 2019 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യ സംരക്ഷകന്‍ (സസ്യജാലം), നാടന്‍ വളര്‍ത്തു പക്ഷി മൃഗാദികളുടെ സംരക്ഷകന്‍ അഥവാ ജനിതക വൈവിധ്യസംരക്ഷകന്‍ (ജന്തുജാലം), ജൈവവൈവിധ്യ ഗവേഷകന്‍ (വര്‍ഗീകരണ ശാസ്ത്രം (ടാക്‌സോണമി), സസ്യവിഭാഗം/ സൂക്ഷ്മ ജീവികളും/ കുമിളുകളും/ ജന്തു വിഭാഗം), നാട്ടു ശാസ്ത്രജ്ഞന്‍/ നാട്ടറിവ് സംരക്ഷകന്‍ (സസ്യ/ജന്തു വിഭാഗം), ഹരിത പത്രപ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ പത്ര പ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ഹരിത ഇലക്‌ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍ അഥവാ ജൈവവൈവിധ്യ ദൃശ്യ/ശ്രവ്യ മാധ്യമ പ്രവര്‍ത്തകന്‍ (മലയാളം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വിദ്യാലയം അഥവാ ജൈവവവൈവിധ്യ സ്‌കൂള്‍, ഹരിത കോളേജ് അഥവാ ജൈവവൈവിധ്യ കോളേജ്, ഹരിത സ്ഥാപനം അഥവാ ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍), ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജൈവവൈവിധ്യ സംഘടന (എന്‍.ജി.ഒ), മികച്ച ജൈവവൈവിധ്യ സ്ഥാപനം (വ്യവസായ സ്ഥാപനം- സ്വകാര്യ മേഖല) എന്നീ മേഖലകളിലാണ് ജൈവവൈവിധ്യ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷകളും, അനുബന്ധ രേഖകളും മാര്‍ച്ച് 10ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി.4/1679(1), നം.43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും  www.keralabiodiversity.org

യില്‍ ലഭിക്കും. ഫോണ്‍: 0471-2724740