റിക്രൂട്ട് ട്രെയിൻ ആൻഡ് ഡിപ്ലോയ് പ്രോഗ്രാമിന് അപേക്ഷിക്കാം

post

കേരള നോളജ് ഇക്കോണമി മിഷനും ടാറ്റ, എച്ച്.സി.എൽ തുടങ്ങിയ വ്യവസായ പ്രമുഖരുമായി ചേർന്ന് പ്ലസ്ടു പാസ്സായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന റിക്രൂട്ട്, ട്രെയിൻ ആൻഡ് ഡിപ്ലോയ്‌ പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർത്ഥികൾക്ക്‌ ജോലിയോടൊപ്പം BITS PILANI, SASTR മുതലായ മികച്ച സ്ഥാപനങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനുള്ള സൗകര്യവും ലഭിക്കും.

2022 സെപ്റ്റംബർ 30 പ്രകാരം 18മുതൽ 20 വയസ് വരെയുള്ളവരായിരിക്കണം. 2021/2022ൽ കണക്ക്/ ബിസിനസ് മാത്തമാറ്റിക്‌സ് ഒരുവിഷയമായി 60 ശതമാനം മാർക്കോടെ PUC/ XII അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവ‍‍‍‍ർക്ക് എച്ച് സി എല്ലിലേക്ക് അപേക്ഷിക്കാം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾ അറിയുവാനും അപേക്ഷിക്കാനും https://knowledgemission.kerala.gov.in/login-jobseeker.jsp. എന്ന ലിങ്ക് ഉപയോഗിക്കുക. ഫോൺ: 0471-2737883.