മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായ ഉപകരണങ്ങള്‍

post

വയനാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജനയുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത് ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ച്ചറിംങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിയാണ്. സര്‍ക്കാരിന്റെയും ഏജന്‍സിയുടെയും നേതൃത്വത്തില്‍ ജില്ലയിലെ 3 ബ്ലോക്കുകളില്‍ ക്യാമ്പുകള്‍ നടത്തി 456 ഗുണഭോക്താക്കളെ കണ്ടെത്തുകയും അതില്‍ നിന്ന് യോഗ്യതയനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 

ശാരീരികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി വീല്‍ച്ചെയര്‍, കണ്ണട, ഹിയറിംഗ് എയ്ഡ്, വാക്കിംങ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.