57കായികതാരങ്ങള്‍ പോലീസില്‍; മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി

post

തിരുവനന്തപുരം : 57 കായികതാരങ്ങള്‍ക്ക് കേരള പോലീസിന്റെ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ബാസ്‌കറ്റ് ബാള്‍ കോര്‍ട്ടില്‍ നടന്ന കേരള പോലീസ് സ്‌പോര്‍ട്‌സ് ജംബോരി ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവ് നല്‍കിയത്.
       കായിക താരങ്ങളുടെ ജേഴ്‌സി പ്രകാശനവും സ്‌പോട്‌സ് കിറ്റ് വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരള പോലീസ് ഫുട്ബാള്‍ ടീമിനെ ചടങ്ങില്‍ ആദരിച്ചു. ടീമിനുള്ള 50000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും മുന്‍ ഫുട്ബാള്‍ താരങ്ങളും കേരള പോലീസ് ഉദ്യോഗസ്ഥരുമായ ഷറഫലിയും ഐ. എം. വിജയനും ഏറ്റുവാങ്ങി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.