പുതുവത്സരത്തില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

post

കാസര്‍കോട്: എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കാ ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 10000 കുടുംബങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കിവരുന്നത്. മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിക്കുകയും എന്നാല്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ നിര്‍മ്മാണം നിലച്ചു പോയ ഭവനങ്ങള്‍ കണ്ടെത്തി അത്തരത്തിലുള്ള ഭവ നങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന പ്രവൃത്തിയാണ് ലൈഫ് മിഷന്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത് നടത്തിയത്. അത്തരത്തില്‍ ലൈഫ് ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ കണ്ടെത്തിയ 2920 ഗുണഭോക്താക്കളില്‍ 2876 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു.

രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കു വേണ്ടിയുള്ള ഭവന നിര്‍മ്മാണമാണ് നടന്നു വരുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരുന്നു സര്‍വ്വേ നടത്തിയത്. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിരുന്നു. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട 3830 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തുകയും ഇവരില്‍ 3713 ഗുണഭോക്താക്കള്‍ പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടുകയും ഭവന നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ഇതില്‍ 3488 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

ഭവനനിര്‍മ്മാണത്തിന് ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് സധനസഹായം നല്‍കുന്നത്. വിദൂരസങ്കേതങ്ങളിലുള്ള പട്ടിക വര്‍ഗ്ഗ ഗുണഭോക്താവിന് ആറ് ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നിര്‍മ്മാണ വേളയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 വിദഗ്ധ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിനും അര്‍ഹതയുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കുക എന്ന ദൗത്യമാണ് ലൈഫ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്്. ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ നിന്നും സ്വന്തമായോ സര്‍ക്കാര്‍ ധന

സഹായം വഴി ഭൂമി ലഭിച്ച എല്ലാവര്‍ക്കും ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ മുഖേന നല്‍കി വരുന്നു. ഇത്തരത്തില്‍ ഭൂമി ലഭ്യമായവരില്‍ 761 പേരില്‍ 458 ുടുംബങ്ങളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ജില്ലയ്ക്ക് സാധിച്ചിട്ടുണ്ട്. എസ് സി, എസി.ടി, ഫിഷറീസ് വകുപ്പ് മുഖാന്തിരം ലൈഫ് മിഷന് കൈമാറിയ അഡീഷണല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കിവരുന്നു. ഇത്തരത്തില്‍ അര്‍ഹരായി കണ്ടെത്തിയ 1502 കുടുംബങ്ങളില്‍ 44 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കടും പട്ടികജാതി വകുപ്പില്‍ വികപട്ടിക വര്‍ഗ്ഗ വകുപ്പില്‍ 5 വീടുകളും ഫിഷറീസ് വകുപ്പില്‍ 80 വീടുകളും നീട്ടി വകുപ്പില്‍ 13 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.കാസറഗോഡ് ജില്ലയില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചട്ടഞ്ചാലില്‍ പ്രഥമ ലൈഫ് ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം കോവിഡ് 19 മൂലമുണ്ടായ ലോക്ഡൗണ്‍ കാരണം മന്ദഗതിയിലായിരുന്നുവെങ്കിലും നിര്‍മ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരെ ഉള്‍പ്പെടുത്തുന്നതിനായി 2021 ആഗസ്ത്, സെപ്തംബര്‍, 2021 ഫെബ്രുവരി മാസങ്ങളിലായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുകയും അതിന്മേലുള്ള അര്‍ഹതാ പരിശോധന 3 മുനിസിലിപ്പാലിറ്റികളിലും 38 ഗ്രാമപഞ്ചായത്തുകളിലുമായി പുരോഗമിക്കുന്നു.