'സ്‌കില്‍ രജിസ്ട്രറി' യിലൂടെ സംരംഭകരാവാം: ആദ്യ ക്യാമ്പ് ചിറ്റൂര്‍ താലൂക്കില്‍ 12 ന്

post

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കുടുംബശ്രീ, ഇന്‍ഡസ്ട്രീയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റൂട്ടുകളുടെ സഹകരണത്തോടെ ദൈനംദിന ഗാര്‍ഹിക വ്യവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സ്‌കില്‍ രജിസ്ട്രറി  ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചു. ഇടനിലക്കാരില്ലാതെ സ്വന്തം കഴിവനുസരിച്ച് തൊഴില്‍ സാധ്യത കണ്ടെത്താനും ഉപഭോക്താക്കള്‍ക്ക് വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാനും ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താം. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷിന്‍, ടിവി, കമ്പ്യൂട്ടര്‍ റിപ്പയറിംഗ് സര്‍വ്വീസ്, കാര്‍പെന്റര്‍, പ്ലംബര്‍ ഇലക്ട്രീഷ്യന്‍, പെയിന്റര്‍ ഡ്രൈവര്‍, ഗാര്‍ഹിക തൊഴില്‍, ക്ലീനിങ് സ്റ്റാഫ്, തെങ്ങ് കയറ്റക്കാര്‍ മേഖലകളില്‍ വൈദ്ഗദ്ധ്യം ഉളളവര്‍ക്ക് കസ്റ്റമര്‍ പ്രൊവൈഡര്‍ എന്ന നിലയിലും സേവനം സ്വീകരിക്കുന്നവര്‍ കസ്റ്റമര്‍ എന്ന നിലയിലും സംരംഭത്തില്‍ പങ്കാളികളാവാം. സേവനങ്ങള്‍ നല്‍കാന്‍ താത്പര്യമുളളവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന ക്യാമ്പ് രജിസ്‌ട്രേഷനുകള്‍ നടത്തുന്നു. കസ്റ്റമര്‍ പ്രൊവൈഡറാവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനായി ആധാര്‍കാര്‍ഡും തൊഴില്‍ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി താഴെ പറയുന്ന തീയതികളില്‍ സൂചിപ്പിച്ച സ്ഥലങ്ങളില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.


തീയതി, സ്ഥലം എന്നിവ ക്രമത്തില്‍:

ഫെബ്രുവരി 12 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍ ചിറ്റൂര്‍

ഫെബ്രുവരി 13 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍ ആലത്തൂര്‍

ഫെബ്രുവരി 15 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍ മണ്ണാര്‍ക്കാട്

ഫെബ്രുവരി 17 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ പാലക്കാട്

ഫെബ്രുവരി 18 ന് വിക്ടറി ഐടിഐ, ഷൊര്‍ണ്ണൂര്‍

ഫെബ്രുവരി 20 ന് ഗവ:ഐടിഐ, അട്ടപ്പാടി