അറിയിപ്പ്

post

കൊച്ചി: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ്് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ആശുപത്രി ഓഫീസില്‍ ഈ മാസം 18ന് രാവിലെ 11 മണിക്ക് വാക്ക് ഇന്‍ ഇന്റെര്‍വ്യു നടത്തും. ഫീമെയില്‍ തെറാപ്പിസ്റ്റിന്റെ യോഗ്യത ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. 18 മുതല്‍ 56 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. ദിവസവേതനം 500 രൂപ. ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ് തസ്തികയിലേക്ക് ഏഴാം ക്ലാസും ശാരീരിക ക്ഷമതയും ആണ് യോഗ്യത. 18 മുതല്‍ 56 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം ദിവസ വേതനം 450 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2777489.