കോവിഡ് 1342, രോഗമുക്തി 1882

post

കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂണ്‍ 16)1342 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1882 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1337 പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷന്‍ 368 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-36, പരവൂര്‍-19, കൊട്ടാരക്കര-16, പുനലൂര്‍-അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൃക്കോവില്‍വട്ടം-60, ചിതറ-45, കുളത്തൂപ്പുഴ-44, പൂതക്കുളം-41, തെക്കുംഭാഗം, നെടുമ്പന എന്നിവിടങ്ങളില്‍ 33 വീതവും അഞ്ചല്‍-30, കല്ലുവാതുക്കല്‍-31, അഞ്ചല്‍, ചവറ, തേവലക്കര ഭാഗങ്ങളില്‍ 30 വീതവും ചാത്തന്നൂര്‍- 27, മയ്യനാട്-26, ഇട്ടിവ, കുലശേഖരപുരം പ്രദേശങ്ങളില്‍ 22 വീതവും ഓച്ചിറ, വെസ്റ്റ് കല്ലട ഭാഗങ്ങളില്‍ 20 വീതവും മൈനാഗപ്പള്ളി-18, കുളക്കട, തൃക്കരുവ എന്നിവിടങ്ങളില്‍ 17 വീതവും ഏരൂര്‍, കടയ്ക്കല്‍, മേലില പ്രദേശങ്ങളില്‍ 16 വീതവും  ആദിച്ചനല്ലൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ 15 വീതവും  പൂയപ്പള്ളി-13, കുണ്ടറ, പെരിനാട് എന്നിവിടങ്ങളില്‍ 12 വീതവും ഇളമ്പള്ളൂര്‍-11,  പത്തനാപുരം, ആലപ്പാട്, ഇടമുളയ്ക്കല്‍, കരീപ്ര, തഴവ, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 10 വീതവും ഉമ്മന്നൂര്‍, കുന്നത്തൂര്‍, ചടയമംഗലം, തൊടിയൂര്‍ ഭാഗങ്ങളില്‍ ഒന്‍പതു വീതവും പ•ന, ശൂരനാട് നോര്‍ത്ത്, എന്നിവിടങ്ങളില്‍ എട്ടു വീതവും   പേരയം, വെളിനല്ലൂര്‍ ഭാഗങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, വിളക്കുടി എന്നിവിടങ്ങളില്‍ ആറു വീതവും എഴുകോണ്‍, കൊറ്റങ്കര, വെട്ടിക്കവല പ്രദേശങ്ങളില്‍ അഞ്ചു വീതവും പട്ടാഴി വടക്കേക്കര, അലയമണ്‍, ഈസ്റ്റ് കല്ലട, ക്ലാപ്പന, ചിറക്കര, തെ•ല, വെളിയം ഭാഗങ്ങളില്‍ നാലു വീതവും പനയം, നെടുവത്തൂര്‍, പവിത്രേശ്വരം, പോരുവഴി, മണ്‍ട്രോതുരുത്ത്, മൈലം എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.