സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി മന്ത്രി

post

ആലപ്പുഴ: കോവിഡ് കാലത്ത് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മണ്ഡലത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള അസൗകര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നതിനുള്ള വഴി തുറന്നത്. മന്ത്രി വി. ശിവന്‍ കുട്ടി ചെങ്ങന്നൂര്‍ എം.എല്‍.എയായ മന്ത്രി സജി ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ വാങ്ങിയ ശേഷം വിതരണത്തിനായി വിദ്യാഭ്യാസ മന്ത്രിയെ മന്ത്രി സജി ചെറിയാല്‍ ക്ഷണിച്ചു.

തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി ഞായറാഴ്ച്ച കൊഴുവല്ലൂരിലെ സജി ചെറിയാന്റെ വസതിയില്‍ എത്തി മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ക്ക് കൈമാറി.