മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉല്പാദനം തുടങ്ങി

post

തൃശൂർ: കോവിഡ് ചികിത്സക്ക് ആശ്വാസമായി ഗവ മെഡിക്കൽ കോളേജിൽ ഓക്സിജൻ പ്ളാന്റിന്റെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ തുടങ്ങി. കേന്ദ്ര സർക്കാർ  പി എം കെയർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ് പ്ളാന്റ് നിർമ്മിച്ചത്.ഒരു മിനുട്ടിൽ ശരാശരി 1000ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ കഴിയും.

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.മെഡിക്കൽ കോളേജിലെ കോവിഡ് ചികിത്സക്ക് ഈ സംവിധാനം വലിയ സഹായകമാകും. മെഡിക്കൽ കോളേജിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ ഓക്സിജൻ ഇതിലൂടെ ലഭിക്കും.പ്ളാൻറിന്റെ ട്രയൽ റൺ അടുത്തിടെ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗുണനിലവാര പരിശോധന കൂടി പൂർത്തിയായതോടെയാണ് പ്ളാന്റ് പ്രവർത്തനം തുടങ്ങിയത്.