കോവിഡ് വ്യാപനം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡ്

post

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജിയണിന്രെ നേതൃത്വത്തിലാണ് വിപണിയില്‍ ഇടപെടുന്നത്. ആലപ്പുഴ റീജിയണിന് കീഴിലുള്ള എല്ലാ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലും നീതി മെഡിക്കല്‍ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം ആരംഭിച്ചു. സാധാരണ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ഹോം ഡെലിവറിയായി എത്തിച്ചു കൊടുക്കും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്‌സ്ആപ്പ് നമ്പറില്‍ നല്‍കുന്ന ഇന്‍ഡന്റുും വിലാസവും പരിഗണിച്ച് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ മരുന്ന് ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വീടുകളില്‍ എത്തിക്കും.

കൂടാതെ ആലപ്പുഴ റീജിയണിലെ 5 മൊബൈല്‍ ത്രിവേണികള്‍ വിവിധ കണ്ടെയ്ന്‍മെന്റ് സോണുകളിലും കടലോര ഗ്രാമീണ മേഖലകളിലും ആവശ്യകതയനുസരിച്ച് റൂട്ട് തയ്യാറാക്കി സാധനങ്ങള്‍ എത്തിക്കുമെന്നും കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു.

കണ്‍സ്യൂമര്‍ഫെഡിലെ റീജിയണല്‍ ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെട്ടാലും സേവനം ലഭിക്കും. ഫോണ്‍:9447273001, 9846093470, 9633225541, 9562573679. താലൂക്ക് അടിസ്ഥാനത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ചുവടെ.

അമ്പലപ്പുഴ

ആലപ്പുഴ മെഗാ മാര്‍ട്ട്-7356986711, അമ്പലപ്പുഴ മെഗാ മാര്‍ട്ട്-9895492166, പറവൂര്‍ ത്രിവേണി മെഗാ മാര്‍ട്ട്-8848329399, കണ്‍സ്യൂമര്‍ഫെഡ് ഈ ത്രിവേണി-9946000771, മൊബൈല്‍ ത്രിവേണി ആലപ്പുഴ-7306024452, നീതി മെഡിക്കല്‍ സ്റ്റോര്‍ ആലപ്പുഴ-9809877919, നീതി മെഡിക്കല്‍ സ്റ്റോര്‍ അമ്പലപ്പുഴ-9947682373, നീതി മെഡിക്കല്‍ സ്റ്റോര്‍ തകഴി-9947757360.

കുട്ടനാട്

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ചമ്പക്കുളം-8921061989, മൊബൈല്‍ ത്രിവേണി കുട്ടനാട്-9744756362, നീതി മെഡിക്കല്‍ സ്റ്റോര്‍ ചമ്പക്കുളം-8075032251.

കാര്‍ത്തികപ്പള്ളി

നീതി മെഡിക്കല്‍ സ്റ്റോര്‍ വീയപുരം-7306544978, നീതി മെഡിക്കല്‍ സ്റ്റോര്‍ കായംകുളം-9946432152, നീതി മെഡിക്കല്‍ സ്റ്റോര്‍ ഹരിപ്പാട്-9446535044, നീതി മെഡിക്കല്‍ സ്റ്റോര്‍ ചേപ്പാട്-9446818718, മൊബൈല്‍ ത്രിവേണി കായംകുളം-8281478497, കണ്‍സ്യൂമര്‍ഫെഡ് ഇ ത്രിവേണി കായംകുളം-9847375849, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വീയപുരം-9544944229, ലിറ്റില്‍ ത്രിവേണി സൂപ്പര്‍ സ്റ്റോര്‍ പള്ളിപ്പാട്-6283324816, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് എന്‍ടിപിസി-9249725000, ലിറ്റില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് മുട്ടം-9400737368, ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് കായംകുളം-9895889446, ഹരിപ്പാട് മെഗാ മാര്‍ട്ട്-9562768480.

ചേര്‍ത്തല

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ചേര്‍ത്തല-8590999606, ലിറ്റില്‍ ത്രിവേണി എരമല്ലൂര്‍-9562151645, കണ്‍സ്യൂമര്‍ഫെഡ് ഇ ത്രിവേണി ചേര്‍ത്തല-7994066387, മൊബൈല്‍ ത്രിവേണി അരൂര്‍-9744990804.

ചെങ്ങന്നൂര്‍

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ചെങ്ങന്നൂര്‍-9745708668, നീതി മെഡിക്കല്‍ സ്റ്റോര്‍ ചെങ്ങന്നൂര്‍-7560909284.

മാവേലിക്കര

ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ചാരുംമൂട്-9605539777, ത്രിവേണി മെഗാമാര്‍ട്ട് മാവേലിക്കര-9388571286,മിനി ത്രിവേണി താമരക്കുളം- 9567041047,മിനി ത്രിവേണി സൂപ്പര്‍ സ്റ്റോര്‍ കടക്കല്‍-7558847551, മൊബൈല്‍ ത്രിവേണി മാവേലിക്കര-9744541901, നീതി മെഡിക്കല്‍ സ്റ്റോര്‍ ചാരുംമൂട്-9947339185.