മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍: കോവിഡ് -19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക

post

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഴം, പച്ചക്കറി മത്സ്യമാംസ മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു.

ഹോട്ടലുകളില്‍ പാലിക്കേണ്ട കോവിഡ്-19 മാനദണ്ഡങ്ങള്‍ 

* ഹോട്ടലുകളില്‍ പരമാവധി പാഴ്സലുകള്‍ നല്കാന്‍ ശ്രമിക്കുക. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക .

* ഹോട്ടലില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കേണ്ടത്.

* സീറ്റിന് അനുസൃതമായ ആളുകളെ മാത്രമേ ഹോട്ടലുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാവു.

* ഹോട്ടലിനകത്ത് ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരിക  അകലം  പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

* ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും  മൂക്കും വായും മുഴുവനായും മറയുന്ന വിധത്തില്‍ മാസ്‌ക്കും ശരിയായ രീതിയില്‍ ഗ്ലൗസും ധരിക്കേണ്ടതാണ്.

* കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഹോട്ടല്‍ ജോലികളില്‍ നിയോഗിക്കരുത്.

* ഹോട്ടല്‍ ജീവനക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ കോവിഡ്-19 ടെസ്റ്റിന് വിധേയരാകേണ്ടതാണ്.

* ഹോട്ടലില്‍ വരുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകള്‍ സൂക്ഷിക്കുക.

* പണമിടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കുക.

* ഹോട്ടലുകളില്‍ എസി പൂര്‍ണമായും ഒഴിവാക്കുകയും ജനാലകളും വാതിലുകളും തുറന്നിടുകയും ഫാന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യേണ്ടതാണ്.

* ഹാന്‍ഡ് വാഷിങ്ങിനും ഹാന്‍ഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക

* കൃത്യമായ ഇടവേളകളില്‍ സ്ഥാപനം അണുനശീകരണി  ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.

* ഉപയോഗിച്ച മാസ്‌കും ഗ്ലൗസും 1% ക്ലോറിന്‍ സൊല്യൂഷനില്‍ ഇട്ട് വച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം കുഴിച്ചു മൂടേണ്ടതാണ്.

പഴം, പച്ചക്കറി മത്സ്യ-മാംസ മാര്‍ക്കറ്റുകളില്‍ പാലിക്കേണ്ട കോവിഡ് -19 മാനദണ്ഡങ്ങള്‍ 

* ആളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരിക  അകലം  പാലിക്കുക.

* മാര്‍ക്കറ്റിനകത്തു  ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുക.

* അനാവശ്യമായി മാര്‍ക്കറ്റിലേക്ക് പോകുന്നത്  ഒഴിവാക്കുക

* സാധനങ്ങള്‍ വാങ്ങിക്കുന്നവരും വില്‍ക്കുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തില്‍ മാസ്‌കും സാധനം വില്‍ക്കുന്നവര്‍ ശരിയായ രീതിയില്‍ ഗ്ലൗസും ധരിക്കേണ്ടതാണ്

* മാര്‍ക്കറ്റിലേക്ക്  വരുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകള്‍ സൂക്ഷിക്കുക 

* ഹാന്‍ഡ് വാഷിംഗിനും ഹാന്‍ഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക .

* കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ ജോലിയില്‍ നിയോഗിക്കരുത്.

* ജോലി ചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ കോവിഡ്-19 ടെസ്റ്റിന് വിധേയരാകേണ്ടതാണ്.

* 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും 2 ഡോസ് വാക്‌സിന്‍ എടുക്കാത്ത 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും മാര്‍ക്കറ്റുകളിലേക്ക് പോകാതിരിക്കുക.

* ഉപയോഗിച്ച മാസ്‌കും ഗ്ലൗസും 1% ക്ലോറിന്‍ സൊല്യൂഷനില്‍ ഇട്ട് വച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം കുഴിച്ചു മൂടേണ്ടതാണ്.

ഷോപ്പിങ് സെന്ററുകളില്‍ പാലിക്കേണ്ട കോവിഡ് -19 മാനദണ്ഡങ്ങള്‍ 

* ആളുകള്‍ തമ്മില്‍ 2 മീറ്റര്‍ ശാരീരിക  അകലം പാലിക്കുക. ഇത് ഉറപ്പുവരുത്തുന്നതിനായി ഫ്ളോര്‍ മാര്‍ക്കിങ് നടത്തേണ്ടതാണ്.   

* സാധനങ്ങള്‍ വാങ്ങിക്കുന്നവരും വില്‍ക്കുന്നവരും മൂക്കും വായും മുഴുവനായും മറയുന്ന വിധത്തില്‍ മാസ്‌ക്കും  സാധനം വില്‍ക്കുന്നവര്‍ ശരിയായ രീതിയില്‍ ഗ്ലൗസും ധരിക്കേണ്ടതാണ്

* ഹാന്‍ഡ് വാഷിങ്ങിനും, ഹാന്‍ഡ് സാനിറ്റൈസേഷനും ആവശ്യമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക.

* കോവിഡ് 19  രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ ജോലിയില്‍ നിയോഗിക്കരുത്. ജോലി ചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടതാണ് .

* എ സി പൂര്‍ണമായും ഒഴിവാക്കുകയും ഫാന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യേണ്ടതാണ്.

* 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും 2 ഡോസ് വാക്‌സിന്‍ എടുക്കാത്ത 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരും ഷോപ്പുകളിലേക്ക്   പോകാതിരിക്കുക.

* ഷോപ്പിലെത്തുന്നവരുടെ വിവരശേഖരണത്തിനായി രജിസ്റ്ററുകള്‍ സൂക്ഷിക്കുക.

* പണമിടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കുക. 

* തുണിക്കടകളില്‍ ഡ്രസ് ട്രയല്‍ ചെയുന്നത് ഒഴിവാക്കുക.

* ഉപയോഗിച്ച മാസ്‌കും ഗ്ലൗസും 1%  ക്ലോറിന്‍ സൊല്യൂഷനില്‍ ഇട്ട് വച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം കുഴിച്ചു മൂടേണ്ടതാണ്.