കോവിഡ് മാസ് ഡ്രൈവ്; ജില്ലയില്‍ പരിശോധിച്ചത് 25,129 പേരെ

post

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടു ദിവസമായി നടന്ന  കോവിഡ് മാസ് ഡ്രൈവിന്റെ ഭാഗമായി 25,129 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 12 സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും മൊബൈല്‍ സംഘത്തിന്റെയും നേതൃത്വത്തിലാണ് ജില്ലയൊട്ടാകെ പരിശോധന നടന്നത്. വെള്ളിയാഴ്ച 12,488 പേരെയും ശനിയാഴ്ച 12,641 പേരെയും പരിശോധിച്ചു.