കോവിഡ് 440, രോഗമുക്തി 173

post

കൊല്ലം:  ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 14) 440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  173 പേര്‍ രോഗമുക്തി നേടി.  ഇതര സംസ്ഥാനത്തു നിന്നെത്തിയ 17 പേര്‍ക്കും സമ്പര്‍ക്കം വഴി 421 പേര്‍ക്കും രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

കൊല്ലം കോര്‍പ്പറേഷനില്‍ 82 പേര്‍ക്കാണ് രോഗബാധ. തൃക്കടവൂര്‍-10, കാവനാട്-എട്ട്, അയത്തില്‍, കരിക്കോട് ഭാഗങ്ങളില്‍ ആറുവീതവും കിളികൊല്ലൂര്‍-അഞ്ച്,    പട്ടത്താനം-നാല് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-18, പുനലൂര്‍-10, പരവൂര്‍-ആറ്, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.

ഗ്രാമപ്രദേശങ്ങളില്‍ വെളിനല്ലൂര്‍-32, പൂയപ്പള്ളി-24, തൃക്കോവില്‍വട്ടം,      തേവലക്കര ഭാഗങ്ങളില്‍ 12 വീതവും പത്തനാപുരം, കല്ലുവാതുക്കല്‍, അഞ്ചല്‍     പ്രദേശങ്ങളില്‍ 11 വീതവും ഇളമാട്, ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും  പെരിനാട്, തെ•ല, കുലശേഖരപുരം പ്രദേശങ്ങളില്‍ ഒന്‍പതുവീതവും കരവാളൂര്‍, നെടുവത്തൂര്‍, നിലമേല്‍ ഭാഗങ്ങളില്‍ ഏഴുവീതവും ചവറ, കുണ്ടറ, തൊടിയൂര്‍,     അലയമണ്‍, ഏരൂര്‍, ഓച്ചിറ, തഴവ പ്രദേശങ്ങളില്‍ ആറുവീതവും പൂതക്കുളം, ശാസ്താംകോട്ട, വെട്ടിക്കവല, പിറവന്തൂര്‍, ഇടമുളയ്ക്കല്‍, കുളത്തൂപ്പുഴ, ചാത്തന്നൂര്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും തലവൂര്‍, വെളിയം, പേരയം, ഇളമ്പള്ളൂര്‍, കൊറ്റങ്കര,   വിളക്കുടി ഭാഗങ്ങളില്‍ നാലുവീതവും പവിത്രേശ്വരം, ക്ലാപ്പന, നെടുമ്പന എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.