കാസര്‍കോട് ജില്ലയില്‍ 430 പേര്‍ക്ക് കോവിഡ്, 62 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് : ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 2909 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10128 പേര്
വീടുകളില്‍ 9607 പേരും സ്ഥാപനങ്ങളില്‍ 521 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10128 പേരാണ്. പുതിയതായി 835 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1317 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 774 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 548 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 228 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 62 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 35014 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31780 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.