ഭിന്നശേഷിക്കാര്‍ക്ക് എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകള്‍ ഒരുക്കും

post

മലപ്പുറം: പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനായി എല്ലാ പോളിങ് ലൊക്കേഷനുകളിലും വീല്‍ചെയറുകളും വളണ്ടിയര്‍മാരുടെ സേവനവും ഒരുക്കും. വീല്‍ചെയറുകള്‍  മലപ്പുറം ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ മുഖേന സജ്ജമാക്കും. ഇതിനാവശ്യമായ സഹായങ്ങള്‍  ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന്‍, മലപ്പുറം പരിവാര്‍ എന്നീ സന്നദ്ധ സംഘടനകള്‍ നല്‍കും. കൂടാതെ വളണ്ടിയര്‍മാരുടെ സേവനം മലപ്പുറം ട്രോമാകെയറും ലഭ്യമാക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ഏകോപിപ്പിക്കും. 

ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സന്നദ്ധ സംഘടകളുടെ യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍  സി.ബിജു അധ്യക്ഷനായി.