നിയമസഭാ തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

post

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായി നടത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ജില്ലയില്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍മാരുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തെരഞ്ഞെടുപ്പ്  ഓഫീസറും ജില്ലാകലക്ടറുമായ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലയില്‍ ചെയ്യുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ എല്ലാവരും ചട്ടം കൃത്യമായി പാലിക്കണം. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. 

നോഡല്‍ ഓഫീസര്‍മാര്‍

മാന്‍പവര്‍ മാനേജ്‌മെന്റ്, മാതൃക പെരുമാറ്റച്ചട്ടം നടപ്പിലാക്കല്‍ -ഡോ.എം.സി റെജില്‍ (എ.ഡി.എം), ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്‌മെന്റ് - അബൂബക്കര്‍ പുളിക്കുത്ത് (കലക്ടറേറ്റ്  സിനീയര്‍ സൂപ്രണ്ടണ്ട്), ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്- ടി.വി ഗോകുല്‍ (എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ), ട്രൈയിനിങ് മാനേജ്‌മെന്റ്- കെ.പി അന്‍സുബാബു (കലക്ടറേറ്റ് സിനീയര്‍ സൂപ്രണ്ടണ്ട്), മെറ്റിരീയല്‍ മാനേജ്‌മെന്റ്- വി.പി രഘുമണി (സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കിഫ്ബി), എക്‌സ്പന്‍ഡീച്ചര്‍ -എന്‍. സന്തോഷ് കുമാര്‍ (ഫിനാന്‍സ് ഓഫീസര്‍), നോഡല്‍ ഓഫീസര്‍ ഫോര്‍ ഒബ്‌സര്‍വേഴ്‌സ്- പി.ജി വിജയകുമാര്‍ (എം.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍), ലോ ആന്‍ഡ് ഓര്‍ഡര്‍ വി.എം, ഡിസ്ട്രിക്ട് സെക്യൂരിറ്റി പ്ലാന്‍ - കെ.എം അബ്ദുല്‍ നാസര്‍ (തിരൂര്‍ ആര്‍.ഡി.ഒ), ബാലറ്റ് പേപ്പര്‍/ഡമ്മി ബാലറ്റ് പേപ്പര്‍- കെ.ദേവകി (ഹുസൂര്‍ ശിരസ്തദാര്‍), മീഡിയ, എം.സി.എം.സി- പി. റഷീദ് ബാബു (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), ഐ.ടി, വൈബ് കാസ്റ്റിങ് - കെ.പി പ്രതീശ് (ജില്ലാ ഇന്‍ഫര്‍മേറ്റിക്‌സ് ഓഫീസര്‍), വോട്ടര്‍ ബോധവത്ക്കരണം (സ്വീപ്പ്),ഹെല്‍പ് ലൈന്‍, പരാതി പരിഹാരം-പി.വിഷ്ണുരാജ്   (അസിസ്റ്റന്റ് കലക്ടര്‍ ),  ലോ ആന്‍ഡ് ഓര്‍ഡര്‍ (പൊലീസ്) - ജി. സാബു ( അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ്), എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്- ഉണ്ണികൃഷ്ണന്‍ നായര്‍ (ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍), എസ്.എം.എസ് മോണിറ്ററിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ പ്ലാന്‍- സജി.എഫ്. മെന്‍ഡിസ് (ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍), പോസ്റ്റല്‍ ബാലറ്റ് -( 80 വയസിന് മുകളിലുള്ളവര്‍, കോവിഡ് പോസിറ്റീവ്, പി.ഡബ്ല്യൂ.ഡി വോട്ടര്‍മാര്‍)- പ്രീതി മേനോന്‍( ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍), മോഡല്‍ പോളിങ് സ്‌റ്റേഷന്‍, വുമണ്‍ പോളിങ് സ്‌റ്റേഷന്‍- എം. മുഹമ്മദ് അന്‍വര്‍ (പിഡബ്ലിഡ്യൂ ബില്‍ഡിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍), ഇലക്ഷന്‍ തപാല്‍ മാനേജ്‌മെന്റ് -കെ. ദേവകി, (ഹുസൂര്‍ശിരസ്തദാര്‍), ഗ്രീന്‍ പ്രോട്ടോക്കോള്‍  -ടി.വി.എസ് ജിതിന്‍ (ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍), കോവിഡ് പ്രോട്ടോക്കോള്‍- ഡോ.കെ സക്കീന (ജില്ലാ മെഡിക്കല്‍ ഓഫീസര്‍),     പോളിങ് പേഴ്‌സണല്‍ വെല്‍ഫെയര്‍- എ. ഷറഫൂദ്ദീന്‍ ( ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍), 80 വയസിന് മുകളിലുള്ളവര്‍, പിഡബ്ല്യൂഡി വോട്ടര്‍മാര്‍  എന്നിവര്‍ക്കുള്ള ഗതാഗത സൗകര്യവും ക്ഷേമവും- കെ.കൃഷ്ണമൂര്‍ത്തി (ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍),  ഡോക്യൂമെന്റേഷന്‍, ഡി.ഇ.എം.പി-      പി.റഷീദ് ബാബു (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍), ഇന്‍ഫര്‍മേഷന്‍ അപ്‌ഡേറ്റിങ് ആന്‍ഡ് ഷെയറിങ് -ഇ.എം ജിജു (ജില്ലാ ലെവല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍), ആന്റി ഡിഫേസ്‌മെന്റ്- എന്‍.എ അബ്ദുല്‍ റഷീദ് (ജില്ലാ പഞ്ചായത്ത് സെക്രട്ടറി) എന്നിവരെയാണ് വിവിധ മേഖലകളുടെ ഏകോപനത്തിനായി നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുള്ളത്.