സ്‌കോള്‍ കേരള ഹയര്‍സെക്കണ്ടറി പ്രവേശനം; അപേക്ഷ തീയതി നീട്ടി

post


2022-23 അധ്യയന വര്‍ഷം സ്‌കോള്‍ കേരള മുഖേന ഹയര്‍സെക്കണ്ടറി കോഴ്സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ 5 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ www.scolekerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകകളും ജൂലൈ 8 ന് വൈകീട്ട് 5 ന് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭിക്കണം.