പ്ലസ് വൺ പ്രവേശനം: ബോണസ് പോയിന്റ് ലഭിക്കാൻ നീന്തൽ ടെസ്റ്റ്

post

2022-2023 അധ്യയന വർഷം പ്ലസ് വൺ പ്രവേശനത്തിന് നീന്തലിൽ പ്രാവീണ്യമുള്ള വിദ്യാർഥികൾക്ക് ബോണസ് പോയിന്റ് ലഭിക്കാൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ രണ്ടിടത്തായി നീന്തൽ ടെസ്റ്റ് നടത്തുന്നു. ജൂൺ 30, ജൂലൈ ഒന്ന്, നാല്, അഞ്ച് തീയ്യതികളിൽ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല സ്വിമ്മിംഗ് പൂളിലും ജൂൺ 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയ്യതികളിൽ പിണറായി സ്വിമ്മിംഗ് പൂളിലുമാണ് നീന്തൽ ടെസ്റ്റ്.

പത്താം ക്ലാസ് പാസായ വിദ്യാർഥികൾ ആധാർ കാർഡ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ടെസ്റ്റിനായി എത്തുക. ജില്ലാ / സംസ്ഥാന അക്വാട്ടിക്ക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പ്, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തവരും ദേശീയ നീന്തൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല ചാമ്പ്യൻഷിപ്പിലും ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തരും സബ്ജില്ല /റവന്യൂ സോണൽ / സംസ്ഥാന - ദേശീയ സ്‌കൂൾ മത്സരങ്ങളിൽ പങ്കെടുത്തവരും നീന്തൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9562207811