സൗജന്യ പി.എസ്.സി. കോച്ചിങ്

post

മലപ്പുറം: ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിമുക്തഭന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായുള്ള സൗജന്യ പി.എസ്.സി. കോച്ചിങ് ക്ലാസ് ഡിസംബര്‍ 16ന് ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ 13നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാസൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനീക ക്ഷേമ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04832734932.