Sunday 16th of December 2018

ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷന്‍ മെഷീന്‍ ഉദ്ഘാടനം ചെയ്തു

Category: Wayanad
Published: Monday, 10 December 2018
വയനാട് : എടവക ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഓക്‌സിജന്‍ കോണ്‍സന്‍ട്രേഷന്‍ മെഷീന്‍ നാടിനു സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഉഷാവിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വോളണ്ടിയേഴ്‌സിന് ഡിപിഎം ഡോ. ബി. അഭിലാഷ് പരിശീലനം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ സക്കീര്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മുഡമ്പത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ആമിന അവറാന്‍, ജില്‍സന്‍ തൂപ്പുംകര, പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ജയപ്രകാശ്, സുബൈദ പുളിയോടില്‍, ഷൈനി ജോര്‍ജ്ജ്, ഫിലോമിന ജെയിംസ് തുടങ്ങിയവര്‍ പങ്കെടുത്തു.