Friday 22nd of November 2019

ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു

Category: Wayanad Published: Thursday, 17 October 2019
 
 
വയനാട്:  സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ എന്‍.എച്ച്.എം ഹോമിയോ ഡിസ്‌പെന്‍സറിക്കായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. എം.എസ്.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രമാണ് കെട്ടിടം നിര്‍മിച്ചത്. 
 
ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ ഹോമിയോപതി സ്‌പെഷ്യാലിറ്റി ക്ലിനിക്ക്, വയോജന ക്ലിനിക്ക്, ജീവിതശൈലീ, സീതാലയം, സത്ഗമയ, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങിയവയും മെഡിക്കല്‍ കിറ്റ് വിതരണവുമുണ്ടായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. 
 
സ്ഥിരം സമിതി അധ്യക്ഷന്‍ ബാബു അബ്ദുള്‍ റഹ്മാന്‍, കൗണ്‍സിലര്‍ ഷെറീന അബ്ദുള്ള, കണ്ണിയന്‍ അഹമ്മദ്കുട്ടി, വി.പി ജോസ്, ഡോ ഹരിലാല്‍, ഡോ. കെ.വി അജിത്ത് ജ്യോതി, വി.പി സുഹാസ്, യാക്കോബ്, അബ്ദുള്‍ റഹിം, വി.കെ ചന്ദ്രന്‍, പി.ആര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.