Saturday 24th of August 2019

'അരങ്ങ് 2019' വാര്‍ഷികം ആഘോഷിച്ചു

Category: Wayanad Published: Friday, 14 June 2019
 
വയനാട്:  സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 'അരങ്ങ് 2019' കുടുംബശ്രീ സിഡിഎസ് വാര്‍ഷികം ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 35 ഡിവിഷനുകളില്‍ നിന്നുള്ള കുടുംബശ്രീ അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 
 
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അംഗങ്ങളായ പി.കെ സുമതി, എല്‍സി പൗലോസ്, കൗണ്‍സിലര്‍മാരായ ടിന്റു രാജന്‍, ബിന്ദു സുധീര്‍ ബാബു, വി.പി ജോസ്, റിനു ജോണ്‍, ശാന്ത ഗോപാലന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ നീതു മനോജ്, ഷീബ ചാക്കോ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ലിജി ജോണ്‍സണ്‍ സംസാരിച്ചു.