Saturday 23rd of March 2019

വിദ്യാര്‍ഥി പ്രതിഭകളെയും അധ്യാപക അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു

Category: Wayanad Published: Monday, 07 January 2019
വയനാട്: കണ്ണൂരില്‍ നടന്ന സാമൂഹ്യശാസ്ത്ര മേളയില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും അധ്യാപക അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമാദരം-2019 എന്ന പേരില്‍ നടത്തിയ പരിപാടി ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അംഗീകാരപത്രവും പുരസ്‌കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ പി. റഹീം മുഖ്യപ്രഭാഷണം നടത്തി. 
ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍ സെക്രട്ടറി വിനോദ്കുമാര്‍ പുഷ്പത്തൂര്‍, ജോയിന്റ് സെക്രട്ടറി എം.ടി. ബിജു, മുന്‍ സംസ്ഥാന സെക്രട്ടറി സി.കെ. പവിത്രന്‍, വയനാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ മനോജ്, വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചാര്‍ജ് വഹിക്കുന്ന സുരേഷ്, ഷംല തൃശ്ശിലേരി തുടങ്ങിയവര്‍ സംസാരിച്ചു. 
സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയില്‍ ജേതാക്കളായ 36 വിദ്യാര്‍ഥികളെയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ. ഹൈദ്രോസ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ജോസ് കണ്ടത്തില്‍, സുനില്‍ ജോണ്‍ എന്നിവരെയുമാണ് ആദരിച്ചത്. ജില്ലാ സാമൂഹ്യശാസ്ത്ര കൗണ്‍സില്‍, ജില്ലാ സഹകരണ ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.